കാ​ജ​ലുദ്ദീ​ൻ

ഹെറോയിനുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

മൂവാറ്റുപുഴ: ഹെറോയിനുമായി അന്തർ സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിലായി. മൂവാറ്റുപുഴ മുളവൂർ പൊന്നിരിക്കപറമ്പിൽ വാടകക്ക് താമസിക്കുന്ന അസം സ്വദേശി കാജലുദ്ദീനെയാണ് 6.464 ഗ്രാം ഹെറോയിനുമായി മൂവാറ്റുപുഴ എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ അറസ്റ്റു ചെയ്തത്.അസമിൽനിന്ന് ട്രെയിൻ മാർഗം ഹെറോയിൻ മൂവാറ്റുപുഴയിൽ എത്തിച്ച് ചെറിയ ഡബ്ബകളിലാക്കി മുളവൂർ പ്രദേശത്തെ അന്തർ സംസ്ഥാന തൊഴിലാളികൾക്കും യുവാക്കൾക്കും ഇടയിൽ കച്ചവടം ചെയ്തിരുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.

മുമ്പും ഇയാൾക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്. ഇയാളുടെ പക്കൽനിന്നും പിടിച്ചെടുത്ത ഹെറോയിന് വിപണിയിൽ 60,000 രൂപ വിലയുണ്ട്. അസി. എക്സൈസ് ഇൻസ്പെക്ടർ ശ്രീകുമാർ, പ്രിവന്റിവ് ഓഫിസർമാരായ കെ.കെ. വിജു, എ.എം. കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ രാഹുൽ, ബിലാൽ പി. സുൽഫി, സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Interstate worker caught with heroin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.