ആലുവ: സിനിമ മേഖലയിൽ വിതരണത്തിനു കൊണ്ടുവന്ന 900 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ. മലയാറ്റൂർ തേക്കിൻ തോട്ടം പോട്ടശ്ശേരി വീട്ടിൽ പി.ആർ. നിതിനെയാണ് (29) എക്‌സൈസ് പിടികൂടിയത്. 25 ലക്ഷം രൂപ വിലമതിക്കുന്ന ഹഷീഷ് ഓയിലുമായി ബംഗളൂരുവിൽനിന്നെത്തിയ നിതിനെ ആലുവ റെയിൽവേ സ്റ്റേഷനിൽനിന്നാണ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ട് 4.20 ന് ബംഗളൂരു-എറണാകുളം ഇന്‍റർസിറ്റിയിലാണ് പ്രതി എത്തിയത്. എറണാകുളം കമീഷണർ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. സിനിമകളുടെ പ്രൊമോ പരസ്യങ്ങളിൽ അഭിനയിച്ചതുവഴിയുള്ള ബന്ധമാണ് പ്രതിക്കുള്ളതെന്ന് എക്സൈസ് സംശയിക്കുന്നു. ക്യാപ്ഷൻ er yas1 nithin നിതിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.