1, ഫേൺസൺസ് അപ്പാർട്ട്മെന്റിന്റെ മുകൾ നിലയിലുണ്ടായ തീപിടിത്തം, 2, തീപിടിത്തം അണക്കുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ

കൊച്ചി നഗരത്തിലെ ഫ്ലാറ്റിൽ തീപിടിത്തം

കൊച്ചി: നഗരത്തിൽ ഹൈകോടതിക്ക് സമീപം ആൾത്താമസമില്ലാത്ത ഫ്ലാറ്റിൽ തീപിടിത്തം. കച്ചേരിപ്പടി സെന്‍റ് ബനഡിക്ട് റോഡിലെ ഫേൺസൺസ് എന്ന പേരിലുള്ള നാവികസേനാ പാർപ്പിട സമുച്ചയത്തിന്‍റെ പത്താംനിലയിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ആളപായമില്ല. ക്ലബ് റോഡ്, ഗാന്ധിനഗർ അഗ്നിരക്ഷ നിലയങ്ങളിൽ നിന്നുള്ള സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ഒന്നര മണിക്കൂർ നേരത്തെ പ്രയ്തനത്തിലൂടെയാണ് തീ അണച്ചത്.

ഐ.എൻ.എസ് വെണ്ടുരുത്തി, ഐ.എൻ.എസ് ഗരുഡ എന്നിവയുടെ അഗ്നിരക്ഷാസേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അപ്പാർട്ട്മെന്‍റിന്‍റെ മൂന്ന് നിലകളിൽ മാത്രമേ ആൾ താമസമുള്ളൂ. തീപിടിത്തമുണ്ടായ 50ാം നമ്പർ ഫ്ലാറ്റ് രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ഉൾപ്പെടുന്നതാണ്. ഇവിടെ സൂക്ഷിച്ചിരുന്ന കട്ടിൽ, മേശ, കസേരകൾ, കുഷ്യൻ എന്നിവയടക്കം ഫർണീച്ചറുകളാണ് കത്തിനശിച്ചത്.

കടുത്ത ചൂടും പുകയും ഫ്ലാറ്റിലേക്ക് എത്തിച്ചേരാൻ ഒന്നിലധികം വഴികളില്ലാത്തതും രക്ഷാപ്രവർത്തനം ശ്രമകരമാക്കി. അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലാണ് തീ താഴത്തെ നിലകളിലേക്ക് പടരുന്നത് തടയാൻ സഹായിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ലബ് റോഡ് സ്റ്റേഷൻ ഓഫിസർ അഭിജിത്ത്, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Tags:    
News Summary - കൊച്ചി നഗരത്തിലെ ഫ്ലാറ്റിൽ തീപിടിത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.