കൊച്ചി: നമ്പർ18 ഹോട്ടൽ പോക്സോ കേസ് പ്രതികളുടെ മുൻകൂർജാമ്യ ഹരജികൾ ഹൈകോടതി ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തി പരിഗണിക്കും. പ്രതികളായ നമ്പർ18 ഹോട്ടലുടമ റോയ് ജെ. വയലാട്ട്, അഞ്ജലി റീമ ദേവ്, സൈജു തങ്കച്ചൻ എന്നിവരുടെ ഹരജികളാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുന്നത്. ഹരജിക്കാരും പ്രോസിക്യൂഷനും ഹാജരാക്കിയ സി.സി ടി.വി ദൃശ്യങ്ങളടക്കം കോടതി അന്ന് പരിശോധിക്കും. കേസിലെ ഇരയുടെ രഹസ്യമൊഴി പരിശോധിച്ച കോടതി 17കാരിയുടെ മൊഴിയിലെ ചില വെളിപ്പെടുത്തലുകൾ അസ്വസ്ഥതയുളവാക്കുന്നതാണെന്ന് വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു. കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് റോയ് ജെ. വയലാട്ട് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പോക്സോ കേസ് എടുത്തത്. 2021 ഒക്ടോബറിൽ അഞ്ജലിക്കൊപ്പം താനും മകളും ബിസിനസ് മീറ്റിങ്ങിന് നമ്പർ18 ഹോട്ടലിലെത്തിയെന്നും റോയ് വയലാട്ട് തന്നെയും പ്രായപൂർത്തിയാകാത്ത മകളെയും ഇവിടെ വച്ച് ഉപദ്രവിച്ചെന്നുമാണ് പരാതിയിലെ ആരോപണം. വിശദ അന്വേഷണം നടക്കുകയാണെന്നും പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് പ്രോസിക്യൂഷൻ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.