ജല്‍ ജീവന്‍ മിഷന്‍: രണ്ടാം ഘട്ടത്തില്‍ 9300 കണക്ഷൻ

കടുങ്ങല്ലൂർ: ജൽ ജീവൻ മിഷനിലൂടെ ആദ്യഘട്ടത്തിൽ 1900 കുടിവെള്ള കണക്ഷൻ പൂര്‍ത്തിയാക്കി കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്. 19 കോടി രൂപയാണ് ആദ്യ ഘട്ടത്തിനായി ചെലവായത്. 77 കോടിയാണ് രണ്ടാം ഘട്ടത്തിനായി അനുവദിച്ചത്. 9300 പേര്‍ക്ക് കണക്ഷൻ നല്‍കാനാണ് ലക്ഷ്യമാക്കുന്നത്. പഞ്ചായത്തിലെ 21 വാര്‍ഡിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിലവിൽ പൈപ്പ് ലൈന്‍ ഇല്ലാത്ത ഏഴ്, എട്ട് വാര്‍ഡുകളായ ഉളിയന്നൂര്‍, കുഞ്ഞുണ്ണിക്കര എന്നിവിടങ്ങളില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള പൈപ്പ് ലൈന്‍ സംവിധാനങ്ങള്‍ പരിഷ്‌കരിക്കുന്നതും ആലോചനയിലുണ്ട്. കരാര്‍ നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31നകം മുഴുവന്‍ കണക്ഷനും നല്‍കാനാണ് ശ്രമിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.