ഏലൂർ നഗരസഭക്ക് 90 ലക്ഷത്തിൻെറ പദ്ധതികൾക്ക് അംഗീകാരം കളമശ്ശേരി: കൊച്ചി നഗരസഞ്ചയത്തിൻെറ 15ാം കേന്ദ്ര ധനകാര്യ കമീഷൻ വിഹിതത്തിനായുള്ള പഞ്ചവത്സര പദ്ധതിയിൽ 2021-22 വാർഷിക പദ്ധതിയിൽ ഏലൂർ നഗരസഭക്ക് 90 ലക്ഷം രൂപയുടെ പദ്ധതികൾക്ക് അംഗീകാരം. കുടിവെള്ള മേഖലയിൽ 67 ലക്ഷം, പഴയ എ.സി. പൈപ്പ് മാറ്റി പി.വി.സി പൈപ്പ് സ്ഥാപിക്കുന്നതിന് ജലസംരക്ഷണ മേഖലയിൽ നഗരസഭയിലെ വിവിധ തോടുകൾ മഴക്കാലത്തിന് മുന്നേ പോളയും തടസ്സങ്ങളും നീക്കം ചെയ്യുന്നതിന് 11 ലക്ഷം രൂപ, ശുചിത്വമേഖലയിൽ ഹരിത കർമസേനക്ക് ഇ- ഓട്ടോ വാങ്ങുന്നതിനായി 12 ലക്ഷം രൂപയുമാണ് അംഗീകരിച്ചിരിക്കുന്നത്. നഗരസഞ്ചയ പദ്ധതിയിൽ വരും വർഷങ്ങളിൽ ഉൾപ്പെടുത്തേണ്ട പദ്ധതി നിർദേശങ്ങൾ വിശദ ചർച്ചകളിലൂടെ ഉൾപ്പെടുത്തുമെന്ന് നഗരസഭ ചെയർമാൻ എ.ഡി. സുജിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.