കായംകുളം: കായംകുളം ഏദൻ ഗാർഡൻ ഇന്‍റർനാഷനൽ ഗേൾസ് കാമ്പസിലേക്കുള്ള പ്രവേശന പരീക്ഷ മേയ് ഒമ്പതിന് രാവിലെ ഒമ്പത് മണിക്ക് നടക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പ്ലസ് വൺ കേരള സിലബസിൽ പഠിക്കുന്നതോടൊപ്പം നീറ്റ്, ഐ.ഐ.ടി, ജെ.ഇ.ഇ, കീം ഉൾപ്പെടെ വിവിധ പരീക്ഷകൾക്കുള്ള പരിശീലനവും ഇസ്ലാമിക വിഷയത്തിൽ സർട്ടിഫിക്കറ്റും നേടാൻ കഴിയുന്നതാണ് കോഴ്സ്. മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളർഷിപ് നേടാനും അവസരമുണ്ട്. കുട്ടികൾക്ക് സയൻസ്, കോമേഴ്സ് സ്ട്രീമുകൾ തെരഞ്ഞെടുക്കാം. ധാർമിക ബോധത്തിലൂന്നിയ വിദ്യാഭ്യാസമാണ് ഏദൻ ഗാർഡനിൽ നൽകുന്നത്. സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ ലൈബ്രറി, ആധുനിക സൗകര്യങ്ങളുള്ള ഐ.ടി ലാബ്, സയൻസ് ലാബ്, കാന്‍റീൻ, സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യം തുടങ്ങിയവ ഏദൻ ഗാർഡൻ ഇന്‍റർനാഷനൽ ഗേൾസ് കാമ്പസിന്‍റെ പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾ 0479 2992960, 7092992961,7092992962 എന്നീ നമ്പറുകളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.