സിറ്റി ഗ്യാസ്: 8864 കണക്​ഷൻ നൽകി

കൊച്ചി: വീടുകളിൽ പൈപ്പ്​ ലൈനിലൂടെ പാചകവാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയത് 8864 കണക്​ഷനുകൾ. തൃക്കാക്കര, കളമശ്ശേരി നഗരസഭകളിലായാണ് ഇത്. മഴക്ക്​ മുമ്പായി 10,000 കണക്​ഷനുകൾ നൽകാനാണ് ഉദ്ദേശം. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പാചകവാതക ഉപയോഗത്തിൽ 30 ശതമാനം ലാഭമുണ്ടാക്കാൻ പദ്ധതിയിലൂടെ സാധിക്കും. മരട് നഗരസഭയിൽ ആറായിരവും കൊച്ചിൻ കോർപറേഷനിൽ പതിനായിരവും കണക്​ഷനുകൾ നൽകും. പൈപ്പുകൾ ഭൂമിക്കടിയിലൂടെ ആയതിനാൽ മഴയ്ക്കുശേഷം എത്രയും വേഗത്തിൽ നടപടി പൂർത്തിയാക്കും. രണ്ടുമാസം കൂടുമ്പോൾ മീറ്റർ റീഡിങ് അനുസരിച്ചാണ് ഗുണഭോക്താക്കളിൽനിന്ന് തുക ഈടാക്കുന്നത്. ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷ സമർപ്പിക്കുന്നവർക്ക് 7118 രൂപക്ക്​ കണക്​ഷൻ നൽകും. മീറ്റർ റീഡിങ്ങിനോടൊപ്പം സുരക്ഷ പരിശോധനയും നടത്തും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.