സിസ്റ്റർ കൃപ തെരേസ്​ (63)

സിസ്റ്റര്‍ കൃപ തെരേസ് പാലാ: വള്ളിച്ചിറ (പൈങ്ങളം) കര്‍മലീത്ത മഠാംഗം (സാന്‍ജോ പ്രൊവിന്‍സ്, നാഗാലാൻഡ്​) സിസ്റ്റര്‍ കൃപ തെരേസ് സി.എം.സി (63) നിര്യാതയായി. മോനിപ്പള്ളി പറമ്പത്ത് പുത്തന്‍പുര പരേതരായ പൈലി-ത്രേസ്യ ദമ്പതികളുടെ മകളാണ്. ദിമാപുര്‍ പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായും അസം, മണിപ്പൂര്‍, നാഗാലാൻഡ് എന്നിവിടങ്ങളിലെ മഠങ്ങളില്‍ സുപ്പീരിയര്‍, മിസ്ട്രസ്, അധ്യാപിക എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: പെണ്ണമ്മ (വയനാട്), സിസ്റ്റര്‍ റോസല്ല സി.എം.സി (മുത്തോലി), പരേതനായ ജയിംസ് പറമ്പത്ത് പുത്തന്‍പുര (മോനിപ്പള്ളി), സിസ്റ്റര്‍ ബെറ്റി സി.എം.സി (മംഗളഗിരി). സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9.15ന് മഠം ചാപ്പലില്‍ കുര്‍ബാനയോടെ ആരംഭിച്ച് പൈങ്ങളം സെന്‍റ്​ മേരീസ് പള്ളി സെമിത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.