പെരുമ്പാവൂർ: ദക്ഷിണ കേരളത്തിലെ ഹെവൻസ് സ്ഥാപനങ്ങളിൽ ആദ്യത്തേതായ പോഞ്ഞാശ്ശേരി ഹെവൻസ് പ്രീ സ്കൂളിൽനിന്ന് രണ്ടാമത്തെ ബാച്ച് വിദ്യാർഥികൾ സനദ് ഏറ്റുവാങ്ങി പടിയിറങ്ങി. 48 കുട്ടികളാണ് മൂന്നുവർഷം കൊണ്ട് ഖുർആൻ മുഴുവൻ പാരായണം പൂർത്തീകരിച്ചത്. പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി കെ.എ. യൂസുഫ് ഉമരി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ കെ.ബി. അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. ഹെവൻസ് സംസ്ഥാന അസി. ഡയറക്ടർ ഒ.കെ. ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജസീല പി. ഹസ്സൻ, വാഴക്കുളം ബ്ലോക്ക് പ്രസിഡന്‍റ് അൻവർ അലി, വെങ്ങോല പഞ്ചായത്ത് പ്രസിഡന്‍റ് എൻ.ബി. ഹമീദ്, വാർഡ് മെംബർ എ.എം. സുബൈർ, മുടിക്കൽ തണൽ പെയിൻ ആന്‍ഡ് പാലിയേറ്റിവ് ചെയർമാൻ പി.എം.ആർ. മുസ്തഫ, ട്രസ്റ്റ് വൈസ് ചെയർമാൻ യു.എം.അജ്ഫാസ്, ട്രസ്റ്റ് മെംബർ കടവിൽ മുഹമ്മദ് അലി, ഷാജഹാൻ, അബൂബക്കർ എന്നിവർ സംസാരിച്ചു. കോൺവൊക്കേഷൻ സെറിമണിയോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും ഖുർആൻ അവതരണവും നടന്നു. വിദ്യാർഥികൾക്ക് മെമന്‍റോയും സർട്ടിഫിക്കറ്റും നൽകി. caption-suni 09 പോഞ്ഞാശ്ശേരി ഹെവൻസ് ഖുർആനിക് പ്രീ സ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.