ആലുവ: പൂവാലശല്യം നിയന്ത്രിക്കാൻ കർശന പരിശോധനകളും നടപടികളുമായി റൂറൽ ജില്ല പൊലീസ്. റൂറൽ ജില്ലയിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 44 പേർക്കെതിരെ കേസെടുത്തു. പൊതു ഇടങ്ങളിൽ സ്ത്രീകളെ ശല്യം ചെയ്യുന്നത് തടയുന്നതിന്‍റെ ഭാഗമായാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തികിന്‍റെ നിർദേശാനുസരണം പരിശോധന നടത്തിയത്. മൂവാറ്റുപുഴയിലാണ് കൂടുതൽ പേർക്കെതിരെ നടപടിയെടുത്തത്. ആലുവ, പറവൂർ, ഞാറക്കൽ, പെരുമ്പാവൂർ, മുളന്തുരുത്തി എന്നിവിടങ്ങളിൽ മൂന്നുപേരെ വീതം കസ്‌റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.