കോവിഡ് മരണാനന്തര ധനസഹായം: 32.71 കോടി വിതരണം ചെയ്തു

കൊച്ചി: ജില്ലയിൽ കോവിഡ് മരണാനന്തര ധനസഹായമായി ഇതുവരെ 32.71 കോടി രൂപ 6,543 പേർക്ക് നൽകി. ജില്ലയിൽ ആകെ 7,419 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 7,075 അപേക്ഷകൾ ലഭിച്ചതിൽ 6,710 അപേക്ഷകൾ പരിഗണിച്ചു. ഇത് ആകെ ലഭിച്ച അപേക്ഷയുടെ 94.84 ശതമാനമാണ്. ഓൺലൈനായും അതത് വില്ലേജ് ഓഫിസുകളിൽ നേരിട്ടും ലഭിച്ച അപേക്ഷകൾ മുഖേനയാണ് ധനസഹായം വിതരണം ചെയ്തത്. അപേക്ഷകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് വിതരണം പൂർത്തിയാക്കിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ലഭിക്കുന്ന സർക്കാർ ധനസഹായത്തിന് www.relief.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന മരണ സർട്ടിഫിക്കറ്റ്/ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്‍റ്​/ ഐ.സി.എം.ആർ സർട്ടിഫിക്കറ്റ്, റിലേഷൻഷിപ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റേഷൻ കാർഡ് കോപ്പി, അപേക്ഷക‍ൻെറ ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപയാണ് സർക്കാർ ധനസഹായം നൽകുന്നത്. ഭാര്യ മരിച്ചാൽ ഭർത്താവിനോ, ഭർത്താവ് മരിച്ചാൽ ഭാര്യക്കോ ആണ് ധനസഹായത്തിന് അർഹതയുള്ളത്. മരിച്ച വ്യക്തിയുടെ മാതാപിതാക്കൾക്കും ധനസഹായത്തിന് അർഹതയുണ്ട്. 'ഹരിതമിത്രം' മൊബൈല്‍ ആപ്ലിക്കേഷന്‍: പരിശീലനം സംഘടിപ്പിച്ചു കൊച്ചി: കെല്‍ട്രോണി‍ൻെറ ആഭിമുഖ്യത്തില്‍ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവ മുഖേന നടപ്പാക്കുന്ന 'ഹരിതമിത്രം' മൊബൈല്‍ ആപ്ലിക്കേഷന്‍ ജില്ലതല പരിശീലനം ജില്ല പ്ലാനിങ് ഹാളില്‍ സംഘടിപ്പിച്ചു. ജല്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് കെ.ജെ. ജോയ് ശുചിത്വ മിഷൻ ജില്ല കോ-ഓർഡിനേറ്റർ പി.എച്ച്. ഷൈൻ, ഹരിത കേരളം മിഷൻ കോ-ഓർഡിനേറ്റർ ജയകുമാർ എന്നിവർ സംസാരിച്ചു. ആദ്യഘട്ടത്തില്‍ ഹരിതമിത്രം ആപ്ലിക്കേഷന്‍ നടപ്പിലാക്കുന്ന ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ പ്രതിനിധികള്‍ക്കാണ് പരിശീലനം നല്‍കിയത്. കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർമാർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.