പക്ഷിപ്പനി: 23830 വളർത്തുപക്ഷികളെ കൊന്നുകത്തിച്ചു

ആലപ്പുഴയിൽ 20330ഉം കോട്ടയത്ത്​്​ 3500ഉം താറാവുകളെയാണ്​ കൊന്നത്​ ആലപ്പുഴ/കോട്ടയം: പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന്​ ആലപ്പുഴ, കോട്ടയം ജില്ലകളിൽ താറാവുകൾ അടക്കം വളർത്തുപക്ഷികളെ കൊന്നുനശിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു. രണ്ട്​ ജില്ലകളിലുമായി ആദ്യ ദിവസം 23830 പക്ഷികളെയാണ്​ കൊന്നത്​. ആലപ്പുഴയിൽ 20330ഉം കോട്ടയത്ത്​ 3500ഉം താറാവുകളെയും മറ്റ്​ വളർത്തുപക്ഷികളെയും കൊന്നു കത്തിച്ചു. ആലപ്പുഴയിലെ നെടുമുടി പഞ്ചായത്തിൽ 7088ഉം പള്ളിപ്പാട്​ 2806ഉം തകഴിയിൽ 6236ഉം കരുവാറ്റയിൽ 4200 ഉം പക്ഷികളെയാണ്​ കൊന്നത്​. ആലപ്പുഴയിൽ മൂന്ന്​ ദിവസംകൊണ്ട്​ 34,602 താറാവുകളെയാണ്​ കൊല്ലുന്നത്​. കോട്ടയത്തെ നീണ്ടൂരിൽ ആദ്യദിവസം താറാവുകൾ അടക്കം 3500 വളർത്തുപക്ഷികളെ കൊന്നു. ഇവിടെ 11,500 പക്ഷികളെ കൊല്ലണമെന്നാണ്​ വകുപ്പി​ൻെറ കണക്ക്​. ആലപ്പുഴയിൽ ഒമ്പതും കോട്ടയത്തും എട്ടും ദ്രുതപ്രതികരണ സംഘമാണ്​ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്​. താറാവുകളെ കൊന്നശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിതസ്ഥലങ്ങളില്‍ കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായ ശേഷം ദ്രുത പ്രതികരണ സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും. നീണ്ടൂരിലെ ഫാമിലെ താറാവുകളെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് ദ്രുതകർമ സേനാംഗങ്ങളുടെ നേതൃത്വത്തിൽ കൊന്നൊടുക്കിയത്​. പാടശേഖരത്തിനു നടുവിലായി കുഴിയെടുത്ത ശേഷം താറാവുകളെ ചാക്കുകളിലാക്കി ഈ കുഴിയിൽ തള്ളി തീകൊളുത്തി. പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ 3100 താറാവിന്‍ കുഞ്ഞുങ്ങളെയും സമീപ മേഖലകളിലെ 400 വളര്‍ത്തുപക്ഷികളെയുമാണ്​ ചൊവ്വാഴ്​ച ദ്രുതകര്‍മ സേന കൊന്നത്​. രണ്ടുദിവസം കൂടി നടപടികൾ തുടരുമെന്ന്​ മൃഗസംരക്ഷണ വകുപ്പ്​ അറിയിച്ചു. നീണ്ടൂരിലെ ഫാമിൽ 8000 താറാവുകളാണുണ്ടായിരുന്നത്​. ഇതിൽ 2720 എണ്ണം ചത്തതായാണ്​ വകുപ്പി​ൻെറ കണക്ക്​. അവശേഷിക്കുന്നവയെയാണ്​ കൊല്ലുന്നത്​. ഒപ്പം ഒരുകിലോമീറ്റർ ചുറ്റളവിലുള്ള താറാവ്​, കോഴി എന്നിവയെയും കൊന്നൊടുക്കുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.