സംഘ്പരിവാർ ഫാഷിസവും ഇന്ത്യൻ മുസ്​ലിംകളും; പൊതുസമ്മേളനം 20ന്​

ആലുവ: 'സംഘ്പരിവാർ ഫാഷിസവും ഇന്ത്യൻ മുസ്​ലിംകളും' വിഷയത്തിൽ ജമാഅത്തെ ഇസ്​ലാമി പൊതുസമ്മേളനം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രം എന്ന വിശേഷണം ഇന്ത്യക്ക്​ നഷ്ടമായിക്കൊണ്ടിരിക്കുന്നു. സംഘ്പരിവാർ ഫാഷിസത്തിന്റെ സമഗ്രാധിപത്യം സമസ്ത മണ്ഡലങ്ങളെയും വരിഞ്ഞുമുറുക്കി. മുസ്​ലിം ഉന്മൂലനം മുഖ്യലക്ഷ്യമായി പ്രഖ്യാപിച്ച സംഘ്പരിവാർ ഫാഷിസം മുസ്​ലിം ചിഹ്നങ്ങൾ മുതൽ പൗരസ്വാതന്ത്ര്യത്തിനുനേരെ വരെ നിരന്തര കൈയേറ്റങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. ഈ വിഷയത്തിൽ പ്രസ്ഥാനത്തിന്‍റെ നയ നിലപാടുകൾ വിശദീകരിക്കുന്നതിനാണ്​ ഞായറാഴ്ച വൈകീട്ട് ഏഴിന്​ ആലുവ പ്രിയദർശിനി ടൗൺഹാളിൽ പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ.എ. യൂസുഫ് ഉമരി, കേരള ശൂറാ അംഗം പി.പി. അബ്ദുർറഹ്മാൻ പെരിങ്ങാടി എന്നിവർ സംസാരിക്കും. ജില്ല പ്രസിഡന്റ് എം.കെ. അബൂബക്കർ ഫാറൂഖി, സെക്രട്ടറി കെ.കെ. സലീം, വൈസ് പ്രസിഡന്റ് എസ്.എം. സൈനുദ്ദീൻ, പി.ആർ. സെക്രട്ടറി ഷക്കീൽ മുഹമ്മദ്, ജനറൽ കൺവീനർ ടി.എ. താജുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.