കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജിലെ എൻ.എസ്.എസ്, എസ്.എച്ച് സ്ട്രൈഡ്, ഏജ് ഫ്രണ്ട്‌ലി, സ്വസ്തി, ഭൂമിത്ര സേന തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ എൻവിറോത്തൺ സംഘടിപ്പിക്കുന്നു. 20ന് രാവിലെ അഞ്ചിന് കോളേജ് ഗ്രൗണ്ടിൽനിന്ന് ഹാഫ് മാരത്തൺ ആരംഭിക്കും. ഇത് കൂടാതെ പത്ത്, അഞ്ച് കി.മീ. ഫൺ റേസ് വിഭാഗങ്ങളിലും ഓട്ടം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 24, 25, 26 തീയതികളിൽ ജലസംരക്ഷണത്തെക്കുറിച്ച് സെമിനാറുകളും പ്രബന്ധ അവതരണവും പ്രദർശനങ്ങളും സംഘടിപ്പിക്കും. 26ന് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചയും തെരുവുനാടകവും പൊതുപരിപാടികളും സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കോളജ് മാനേജർ ഫാ. പൗലോസ് കിടങ്ങൻ, പ്രിൻസിപ്പൽ ഫാ. ജോസ് ജോൺ, ഫാ. ജോസഫ് കുസുമാലയം, ഉധീഷ് ഉല്ലാസ്, പോൾ രാജ്, ഡോ. സന്ദീപ് സണ്ണി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.