കൊച്ചി: ഇന്ത്യയിലെ സ്വര്‍ണഖനികളിലെ ഉല്‍പാദനം 2020ലെ 1.6 ടണ്ണില്‍നിന്ന് ദീര്‍ഘകാലത്തില്‍ പ്രതിവര്‍ഷം 20 ടണ്‍ എന്ന നിലയിലേക്ക് ഉയര്‍ത്താനാകുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. രാജ്യത്തെ സ്വര്‍ണഖനനം സംബന്ധിച്ച് കൗണ്‍സില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ഖനന നിയന്ത്രണം, നികുതി നയങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയാണ് സ്വര്‍ണഖനന രംഗത്തെ വെല്ലുവിളികൾ. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ ഖനനശേഷി വര്‍ധിപ്പിക്കുന്നത് മികവാകുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ റീജനല്‍ സി.ഇ.ഒ പി.ആര്‍. സോമസുന്ദരം പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ സ്വര്‍ണഖനനം വികസിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. 1957ലെ മൈന്‍സ് ആൻഡ് മിനറല്‍സ് (ഡെവലപ്മെന്റ് ആൻഡ് റഗുലേഷന്‍) നിയമഭേദഗതിക്ക് 2015 മാര്‍ച്ചില്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. ദേശീയ മിനറല്‍ നയം നടപ്പാക്കുന്നതായി 2019 മാര്‍ച്ചില്‍ കേന്ദ്രം പ്രഖ്യാപിച്ചു. ഇവയെല്ലാം ഇന്ത്യയിലെ സ്വര്‍ണ ഖനന മേഖലയുടെ വികസനത്തിന് സഹായകമാണ്. സ്വര്‍ണ ഖനനം പ്രതിവര്‍ഷം 20 ടണ്‍ എന്ന നിലയിലെത്തിയാല്‍ ഇപ്പോഴത്തെ സ്വര്‍ണവില പ്രകാരം ഇന്ത്യക്ക് റോയല്‍റ്റികള്‍വഴി 50 ദശലക്ഷം ഡോളര്‍ പ്രതിവര്‍ഷം ലഭിക്കും. ഈ രംഗത്ത് ഇപ്പോള്‍ ഉള്ളതിനു പുറമെ 3000-4000 പേര്‍ക്ക് കൂടി പ്രത്യക്ഷ തൊഴിലവസരവും ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ നാല് സ്വർണ ഖനന മേഖലകളാണ് രാജ്യത്തുള്ളത്. മൂന്നെണ്ണം കർണാടകയിലും ഒന്ന് ഝാർഖണ്ഡിലും. ഹുത്തി, ഉതി, ഹിരബുദ്ദിനി എന്നിവയാണ് കർണാടകയിലെ ഖനന പ്രദേശങ്ങൾ. മൻമോഹൻ ഇൻഡസ്ട്രീസ് പ്രവർത്തിപ്പിക്കുന്ന കുന്ദർകൊച്ച ഖനനമാണ് ജാർഖണ്ഡിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.