കെൽസ ലോക്​ അദാലത്ത്​: 193.32 കോടിയുടെ കേസുകൾ തീർപ്പാക്കി

കൊച്ചി: കേരള സ്റ്റേറ്റ് ലീഗൽ സർവിസ് അതോറിറ്റിയുടെ (കെൽസ) ആഭിമുഖ്യത്തിൽ നടത്തിയ ലോക് അദാലത്തിൽ 193.32 കോടിയുടെ കേസുകൾ തീർപ്പാക്കി. മാർച്ച് 12ന്​ നടന്ന ലോക്​ അദാലത്തിൽ പെറ്റി കേസുകൾ തീർപ്പാക്കി സർക്കാറിലേക്ക് 7.53 കോടി രൂപ ഈടാക്കിയെന്നും കെൽസ മെംബർ സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു. വിവിധ കോടതികളുടെ പരിഗണനയിലുണ്ടായിരുന്ന 12,606 കേസുകളും കോടതിയിലേക്ക് എത്തിയിട്ടില്ലാത്ത 9910 തർക്കങ്ങളുമടക്കം 22,516 കേസ്​ തീർപ്പാക്കി. ഇതിനുപുറമെ, എം.എ.സി.ടി കോടതികളിൽ നിലവിലുണ്ടായിരുന്ന 4122 കേസും മജിസ്ട്രേട്ട് കോടതികളിലുണ്ടായിരുന്ന 69,635 പെറ്റി കേസും തീർപ്പാക്കി. അടുത്ത ലോക് അദാലത് മേയ് 14ന്​ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.