ജില്ല ക്ഷീരസംഗമം 19, 20 തീയതികളില്‍ ആലുവയില്‍

കൊച്ചി: ജില്ല ക്ഷീരസംഗമം മാർച്ച്​ 19, 20 തീയതികളില്‍ ആലുവയില്‍ നടക്കും. ആലുവ മഹാത്മാ ഗാന്ധി ടൗണ്‍ഹാളില്‍ മാര്‍ച്ച് 20ന് പകല്‍ 11ന് ജില്ല ക്ഷീരസംഗമം മന്ത്രി ജെ. ചിഞ്ചുറാണിയും നൂതന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി.രാജീവും നിര്‍വഹിക്കും. ക്ഷീര വികസന വകുപ്പിന്റെയും ആലുവ ക്ഷീര വ്യവസായ സംഘത്തിന്റെയും ആഭിമുഖ്യത്തിലാണ്​ പരിപാടി​. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷതവഹിക്കും. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആദരിക്കും. പ്രളയ രക്ഷാപ്രവര്‍ത്തനം: മോക്ഡ്രില്‍ ഇന്ന്​ കൊച്ചി: കേന്ദ്ര-സംസ്ഥാന-ജില്ല ദുരന്ത നിവാരണ അതോറിറ്റികളുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച പുത്തന്‍വേലിക്കര പഞ്ചായത്തില്‍ മോക്ഡ്രില്‍ നടത്തും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന മോക്ഡ്രില്‍ നാലിന് അവസാനിക്കും. പ്രളയ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനാണ് മോക്ഡ്രില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.