മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കൽവത്തിയിൽ 18 കുടുംബത്തിന് തൊണ്ട നനക്കാൻപോലും കുടിവെള്ളം കിട്ടുന്നില്ലെന്ന് പരാതി. ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിക്ക് കിഴക്ക് താമസിക്കുന്ന കുടുംബങ്ങളാണ് കുടിവെള്ളക്ഷാമത്തെ തുടർന്ന് ദുരിതം പേറുന്നത്. രണ്ടാഴ്ചയായി ഈ മേഖലയിൽ കുടിവെള്ള വിതരണമില്ല. പരാതിയെത്തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ പൈപ്പിൽ തെർമോകോൾ തടഞ്ഞതായി കണ്ടെത്തിയെന്ന് നാട്ടുകാർ പറഞ്ഞു. ഇത് നീക്കിയെന്ന് അധികൃതർ പറയുന്നെങ്കിലും കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിട്ടില്ല. റമദാൻ കാലമായതിനാൽ കുടിവെള്ളം കിട്ടാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അടിയന്തരമായി കുടിവെള്ളം ലഭ്യമാകാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.