അണ്ടർ 15 ക്രിക്കറ്റ് ടൂർണമെന്റ്

കോതമംഗലം: ക്രിക്കറ്റ് ക്ലബിന്റെയും കെ.സി.സി.എം.എ ക്രിക്കറ്റ് അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ കോതമംഗലം പ്രീമിയർ ലീഗ് (കെ.പി.എൽ) സീസൺ 3 അണ്ടർ 15 ഓൾ ഇന്ത്യ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരത്തോടുകൂടി സംഘടിപ്പിച്ച ടൂർണമെന്റ് ഈ മാസം 10 മുതൽ 30 ദിവസം കോതമംഗലം എം.എ ക്രിക്കറ്റ് അക്കാദമി ടർഫ് സ്​റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം 10 ന് രാവിലെ 7.30 ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ്​ സജൻ കെ. വർഗീസും എം.എ കോളജ് അസോസിയേഷൻ സെക്രട്ടറി വിന്നി വർഗീസും ചേർന്ന് നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.