കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി ജൂൺ 13ന് പരിഗണിക്കാൻ മാറ്റി. അതുവരെ ഇടക്കാല മുൻകൂർ ജാമ്യം തുടരും. ക്വാറന്‍റീനിലായതിനാൽ സർക്കാറിനുവേണ്ടി ഹാജരാകുന്ന അഡീ. പ്രോസിക്യൂഷൻ ഡയറക്‌ടർ വാദത്തിന് കൂടുതൽ സമയം തേടിയതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹരജികൾ മാറ്റിയത്. ഇരയുടെ പേര് ഫേസ് ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയതിന് രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ മുൻകൂർ ജാമ്യ ഹരജി നൽകിയിട്ടുണ്ട്. രണ്ട് കേസിലെയും മുൻകൂർ ജാമ്യ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ മാർച്ചിൽ രണ്ടുതവണ വിജയ് ബാബു പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.