വന്യജീവി ആക്രമണം: 11 വർഷത്തിനി​ടെ പൊലിഞ്ഞത്​ 1299 ജീവൻ

കൊച്ചി: വന്യജീവി ആക്രമണത്തിൽ 11​​ വർഷത്തിനുള്ളിൽ സംസ്ഥാനത്ത്​ ജീവൻ നഷ്ടമായത്​ ​1299 ​പേർക്ക്​. സംസ്ഥാനത്ത്​ വന്യജീവി-മനുഷ്യ സംഘർഷം വ്യാപകമാവുന്നെന്നാണ്​ കണക്കുകൾ പറയുന്നത്​. ആന, കടുവ, പുലി, പന്നി, പാമ്പ്​ അടക്കമുള്ളവയുടെ ആക്രമണത്തിലാണ് ഇ​ത്രയും മരണസംഖ്യ​.​ 2011 മുതൽ 2016 വരെ പാമ്പുകടിയേറ്റതടക്കമുള്ള വന്യജീവി ആക്രമണത്തിൽ 629 പേർ മരിച്ചെന്ന്​​ വനം വകുപ്പിന്‍റെ കണക്കുകൾ പറയുന്നു​. 2016-22 വരെ സമാന സാഹചര്യത്തിൽ 670 പേർക്ക്​​ ജീവൻ നഷ്ടമായി​. പാലക്കാട്​ ജില്ലയിൽ മാത്രം 267 പേരുടെ ജീവൻ പൊലിഞ്ഞു​. 215​ പേർ കൊല്ലപ്പെട്ട തൃശൂർ ജില്ലയാണ്​ രണ്ടാമത്​. സംസ്ഥാനത്ത്​ ജനവാസ മേഖലയിൽ വന്യജീവികളെത്തുന്നത്​ തടയാൻ കോടികൾ ചെലവഴിച്ച്​ വിവിധ പദ്ധതികൾ നടപ്പാക്കിയിരുന്നു. സോളാർ ഫെൻസിങ്​​, കിടങ്ങുകൾ, ആനപ്രതിരോധ മതിൽ തുടങ്ങിയ പദ്ധതികളാണ്​ ആവിഷ്കരിച്ചത്​. 26.27 കോടി രൂപ​ സോളാർ ഫെൻസിങ്​​ ഒരുക്കാനും പരിപാലനത്തിനുമായി സർക്കാർ ചെലവഴിച്ചു​. 31.48 കോടി രൂപ ചെലവിൽ ആനപ്രതിരോധ മതിൽ നിർമാണവും നടത്തി. 2016 മുതൽ 2020 വരെ മരണം സംഭവിച്ചവരുടെ കുടുംബത്തിനും അംഗവൈകല്യമുണ്ടായവർക്കുമായി 29.12 കോടി രൂപ നഷ്ടപരിഹാരമായി നൽകി​. ഇതേ കാലയളവിൽ 14.30 കോടി രൂപ​ കൃഷിനാശത്തിനും​ നഷ്ടപരിഹാരമായി നൽകേണ്ടിവന്നു. ജീവൻ നഷ്ടപ്പെടുന്നതിനൊപ്പം ലഭിക്കുന്ന നഷ്ടപരിഹാര തുക കുറവാണെന്ന ആക്ഷേപവും നാശനഷ്ടങ്ങൾക്ക്​ ഇരയായവർ പറയുന്നു. -അനസ്​ അസീൻ 2011 മുതൽ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവരുടെ കണക്ക്​ ജില്ല തിരിച്ച്​ പാലക്കാട്​ -267 തൃശൂർ -215 മലപ്പുറം -107 തിരുവനന്തപുരം -77 കൊല്ലം -86 പത്തനംതിട്ട -44 ആലപ്പുഴ -70 കോട്ടയം -33 എറണാകുളം -63 ഇടുക്കി -62 കോഴിക്കോട്​ -52 കണ്ണൂർ -104 കാസർകോട്​​ -57 വയനാട്​ -62

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.