യു.സി കോളജ് ശതാബ്ദി ആഘോഷം: യോഗം 11ന്

പറവൂർ: ആലുവ യു.സി കോളജി‍ൻെറ ശതാബ്ദി ആഘോഷ ഭാഗമായി പറവൂർ, വൈപ്പിൻ മേഖലയിലെ പൂർവ വിദ്യാർഥികളെ ഉൾപ്പെടുത്തി പറവൂർ ചാപ്റ്റർ രൂപവത്കരണ യോഗം 11ന് പറവൂർ ടി.ബി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കോളജ് മാനേജർ റവ. തോമസ് ജോൺ, പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം അഞ്ചിന് നടക്കുന്ന യോഗം ഹൈകോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ പൂർവ വിദ്യാർഥി സംഘടന പ്രതിനിധികളായ എൻ.എം. പിയേഴ്സൻ, പി.എ. അയൂബ് ഖാൻ, ഡോ. ജെനി പീറ്റർ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.