ഫുട്ബാൾ ടൂർണമെന്‍റ്​ തുടങ്ങി

മട്ടാഞ്ചേരി: കൊച്ചിൻ ചലഞ്ചേഴ്സി​‍ൻെറ നേതൃത്വത്തിൽ തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഫുട്ബാൾ ടൂർണമൻെറ് ആരംഭിച്ചു. മുതിർന്ന ഫുട്ബാൾ പരിശീലകൻ റൂഫസ് ഡിസൂസ മത്സരം കിക്കോഫ് ചെയ്തു. പ്രസിഡൻറ് എ.ജി. ആൻറണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സറോബ് ഡിക്കോത്ത, ടി.ഡി. ദിപു എന്നിവർ സംസാരിച്ചു. പ്രഥമ മത്സരത്തിൽ ഫോർട്ട്​കൊച്ചി വെളി ലയൺസിനെ കൊച്ചിൻ ചലഞ്ചേഴ്സ് മറുപടിയില്ലാത്ത രണ്ട് ഗോളിന്​ പരാജയപ്പെടുത്തി. ചിത്രം. മത്സരം മുതിർന്ന പരിശീലകൻ റൂഫസ് ഡിസൂസ കിക്കോഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.