വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന മാ​ധ്യ​മം എ​ജു​ക​ഫേ​ക്ക്​ ഒ​രു​ങ്ങി​യ എ​റ​ണാ​കു​ളം ക​ലൂ​ർ റി​നെ ഇ​വ​ന്‍റ്​ ഹ​ബ്

കൊച്ചിയിൽ അറിവിന്‍റെ ആഘോഷം; മാധ്യമം എജുകഫേ ഇന്നുമുതൽ

കൊച്ചി: പുതുകാലത്തിന്‍റെ പുത്തനറിവിലേക്കും നവലോകം സമ്മാനിക്കുന്ന അനന്തമായ അവസരങ്ങളിലേക്കും കൺതുറക്കുന്ന മാധ്യമം എജുകഫേയുടെ പുതിയ പതിപ്പിന് കൊച്ചിയിൽ വെള്ളിയാഴ്ച തുടക്കം. വെള്ളി, ശനി ദിവസങ്ങളിൽ കലൂർ റെന ഇവൻറ് ഹബിലാണ് കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ, കരിയർ മേള അരങ്ങേറുക.

ഉന്നതവിദ്യാഭ്യാസവും വ്യത്യസ്തമായ കരിയറുകളുമായും ബന്ധപ്പെട്ടുള്ള വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയുമെല്ലാം സംശയങ്ങളും ആശങ്കകളും പരിഹരിക്കാനുള്ള വലിയ അവസരമാണ് എജുകഫേ ഒരുക്കുന്നത്.

സൗജന്യ കരിയർ ഗൈഡൻസ്, വിവിധ സ്കോളർഷിപ്പുകളെ കുറിച്ച് നേരിട്ടറിയാനുള്ള അവസരം, ഇന്ത്യ‍യിലെയും വിദേശങ്ങളിലെയും വിവി‍ധ സർവകലാശാല പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനുള്ള അവസരം, പുതിയ കാലത്തെ കോഴ്സുകളെയും പ്രഫഷനുകളെയും കുറിച്ച് അടുത്തറിയാനുള്ള പ്രത്യേക സെഷനുകൾ, കുട്ടികളുടെ അഭിരുചി അറിയാനുള്ള ആപ്റ്റിട്യൂഡ് ടെസ്റ്റ്, കൗൺസിലിങ്, സൗജന്യ സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ, മോട്ടിവേഷൻ രംഗത്തെ പ്രമുഖരുമായുള്ള സംവാദം, കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക സെഷനുകൾ, വിനോദപരിപാടികൾ തുടങ്ങിയവ എജുകഫേയുടെ പ്രത്യേകതകളാണ്.

വെള്ളിയാഴ്ച രാവിലെ 11ന് ജെബി മേത്തർ എം.പി മേള ഉദ്ഘാടനം ചെയ്യും. കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ എക്സിബിഷൻ ഉദ്ഘാടനവും നിർവഹിക്കും. രണ്ട് ദിവസങ്ങളിൽ വിവിധ സെഷനുകളിലായി അഡ്വ. ഹാരിസ് ബീരാൻ എം.പി, കുഫോസ് വൈസ് ചാൻസലർ പ്രഫ. എ. ബിജുകുമാർ എന്നിവരും പങ്കെടുക്കും.

വിദ്യാർഥികളുമായി സംവദിക്കാൻ സാമൂഹ്യ, വിദ്യാഭ്യാസ, കരിയർ, ശാസ്ത്ര-സാങ്കേതിക രംഗത്തെ പ്രതിഭ തെളിയിച്ച ഒരുകൂട്ടം ആളുകളാണ് എജുകഫേ വേദിയിലെത്തുക.

സിവിൽ സർവിസ് മോഹിച്ചു നടക്കുന്നവർക്കു വഴി കാട്ടാൻ കലക്ടർ ജി. പ്രിയങ്ക നയിക്കുന്ന സിവിൽ സർവിസ് റാങ്കുകാർ പങ്കെടുക്കുന്ന പ്രത്യേക പാനൽ ഡിസ്കഷൻ, മെന്റലിസ്റ്റ് താഹിർ അവതരിപ്പിക്കുന്ന മെന്റലിസം ഷോ, മീറ്റ് ദി മാസ്റ്റേഴ്സ് സെഷൻ, അഭിനേത്രിയും ലൈഫ്കോച്ചും ബികമിങ് വെൽനസ് സ്ഥാപകയുമായ അശ്വതി ശ്രീകാന്തിന്‍റെ സെഷൻ, കേരള സ്റ്റാർട്ട്അപ് മിഷൻ ഹെഡ് ഓഫ് പ്രോഗ്രാംസ് ആൻഡ് കമ്യൂണിക്കേഷൻ എൻ.എം. നാസിഫ് നയിക്കുന്ന സ്റ്റാർട്ട്അപ്പുകളെ കുറിച്ചുള്ള സെഷൻ തുടങ്ങിയവ ആദ്യദിനത്തിലെ പ്രധാന ആകർഷണങ്ങളാണ്.

കൂടാതെ, വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർ സമ്മേളിക്കുന്ന എക്സ്പീരിയൻസ് കഫേ, ഡാറ്റ അനലറ്റിക്സിന്‍റെ അനന്തസാധ്യതകൾ പരിചയപ്പെടുത്തുന്ന പ്രമുഖ ഡാറ്റ അനലിസ്റ്റ് മുഹമ്മദ് അൽഫാന്‍റെ സെഷൻ, പുതുകാലത്തെ ഭാഷാപഠനത്തെ കുറിച്ചറിയാൻ കുസാറ്റ് അസി. പ്രഫസർ ഡോ.ബൃന്ദ ബാല ശ്രീനിവാസന്റെ പ്രഭാഷണം, ബസ് ദി ബ്രയിൻ ക്വിസ് മത്സരം, സൈകോളജിയിൽ പാനൽ ഡിസ്കഷൻ, ഗിന്നസ് റെക്കോഡ് ജേതാവും ഐക്യു മാൻ ഓഫ് കേരളയുമായ അജി ആറിന്‍റെ പ്രത്യേക സെഷൻ തുടങ്ങിയവയാണ് സമാപന ദിനത്തെ സവിശേഷമാക്കുന്ന പരിപാടികൾ.

‘എജു കഫേ’യിൽ ദി ബ്രാൻഡിങ് അക്കാദമിയും

കൊച്ചി: കൊച്ചിയിൽ നടക്കുന്ന ‘മാധ്യമം എജു കഫെ’യിൽ പ്രമുഖ ബ്രാൻഡിങ് ആൻഡ് മാർക്കറ്റിങ് കമ്പനിയായ ദി ബ്രാൻഡിങ് കമ്പനിയുടെ കീഴിലുള്ള ‘ദി ബ്രാൻഡിങ് അക്കാദമി’ പങ്കെടുക്കുന്നു.

ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിൽ മികച്ചൊരു കരിയർ ലക്ഷ്യമിടുന്നവർക്ക് ഇൻഡസ്ട്രി എക്സ്പേർട്ടുകളിൽനിന്ന് നേരിട്ട് മാർഗനിർദേശങ്ങൾ തേടാൻ ഈ മേളയിൽ അവസരമുണ്ടാകും.

റിയൽ ടൈം പ്രോജക്ടുകളും ലൈവ് കാമ്പയിനുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺ-ദി-ജോബ് ട്രെയിനിങ്ങാണ് അക്കാദമിയുടെ പ്രധാന പ്രത്യേകത. ആധുനിക സാങ്കേതിക വിദ്യയായ എ.ഐ (AI) ഇന്റഗ്രേറ്റഡ് സിലബസിലൂടെ വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിതമായി കാര്യങ്ങൾ പഠിച്ചെടുക്കാൻ സാധിക്കും. ഏപ്രിൽ 25, 26 തീയതികളിൽ നടക്കുന്ന എജു കഫെയിൽ എത്തുന്നവർക്ക് അക്കാദമിയുടെ വിവിധ കോഴ്സുകളെക്കുറിച്ച് വിശദമായി അറിയാൻ സാധിക്കും. 30 ദിവസത്തെ ഓൺലൈൻ കോഴ്സുകൾ 5,999 രൂപ മുതലും, 45 ദിവസത്തെ ഓഫ്‌ലൈൻ കോഴ്സുകൾ 14,999 രൂപക്കും ലഭ്യമാണ്. കൂടാതെ, മൂന്നുമാസത്തെ ഇന്റേൺഷിപ്പോടുകൂടിയ അഡ്വാൻസ്ഡ് കോഴ്സിന് 24,999 രൂപയാണ് ഫീസ്. ഏറ്റവും കുറഞ്ഞ ചെലവിൽ മികച്ച പരിശീലനം നൽകുന്നതിലൂടെ ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് വലിയൊരു തൊഴിൽ നിര സൃഷ്ടിക്കുകയാണ് അക്കാദമി ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 96330 46363

വ​മ്പ​ൻ സ​മ്മാ​ന​ങ്ങ​ളു​മാ​യി 'ബ​സ്സ് ദി ​ബ്രെ​യി​ൻ' ക്വി​സ്

കൊ​ച്ചി: എ​ജു​ക​ഫെ​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ് ഫ്യൂ​ച്ച​ർ ഒ​രു​ക്കു​ന്ന 'ബ​സ്സ് ദി ​ബ്രെ​യി​ൻ' ക്വി​സ് മ​ത്സ​രം. ഒ​രു ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യു​ടെ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ബ്രാ​ൻ​ഡ​ഡ് ടാ​ബ്, സ്മാ​ർ​ട്ട് ഫോ​ൺ, സ്മാ​ർ​ട്ട് വാ​ച്ച് എ​ന്നി​വ​യാ​ണ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ. ര​ണ്ടാം ദി​ന​മാ​യ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12നാ​ണ് മ​ത്സ​രം.

ഫ്യൂ​ച്ച​ർ ഡ​യ​റ​ക്ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ജാ​ബി​ർ, ആ​ഷി​മ ജോ​ഷി എ​ന്നി​വ​രാ​ണ് പ​രി​പാ​ടി ന​യി​ക്കു​ന്ന​ത്. https://madhyamam.com/buzzthebrain എ​ന്ന ലി​ങ്കി​ൽ ക​യ​റു​ക​യോ ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ ര​ജി​സ്റ്റ​ർ ചെ​യ്ത് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഇ​ത് കൂ​ടാ​തെ എ​ജു​ക​ഫെ വേ​ദി​യി​ൽ പ്ര​ത്യേ​ക സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യു​ക​യോ 9995200 700 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്.

ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യാം

എ​ജു​ക​ഫേ​യി​ൽ പ​ങ്കെ​ടു​ക്കാ​നും അ​ടു​ത്ത​റി​യാ​നും പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ www.myeducafe.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും എ​ജു​ക​ഫെ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഇ​തി​നു പു​റ​മേ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വാ​ട്സ്ആ​പ് ന​മ്പ​ർ: 96450 07116. 

 

Tags:    
News Summary - Celebration of knowledge in Kochi; Madhyamam Educafe starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.