പറവൂർ: മദ്യപിച്ചെത്തിയവർ . തുരുത്തിപ്പുറം പൊക്കത്തുപറമ്പിൽ സോമൻെറ മകൻ ശ്രീഹരിയെയാണ് (13) ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. തുരുത്തിപ്പുറം ചർച്ച് റോഡിലുള്ള പറമ്പിൽ കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നു ശ്രീഹരി. മദ്യലഹരിയിൽ എത്തിയ മടപ്ലാതുരുത്ത് സ്വദേശി ആഷ്ലിയും കൂട്ടുകാരനും ചേർന്ന് ശ്രീഹരിയുടെ മുഖത്തും കാലിലും അടിച്ച് പരിക്കേൽപിക്കുകയായിരുന്നു. കുട്ടികൾ ഒച്ചവെച്ചതിനെ തുടർന്ന് അയൽവാസികൾ എത്തി. ഇവർക്ക് നേരെയും മദ്യപസംഘം തട്ടിക്കയറി. പിന്നീട് ബൈക്കിൽ കടന്നുകളഞ്ഞു. സംഭവത്തിൽ വടക്കേക്കര പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.