'സാംസ്കാരിക പരിപാടികൾക്ക് സ്ഥലം അനുവദിക്കണം'

പറവൂർ: നഗരസഭയുടെ ഉടമസ്ഥതയിലെ അംബേദ്കർ പാർക്ക്, മുനിസിപ്പൽ കവലയിലെ പാർക്ക് എന്നിവിടങ്ങളിൽ ടിക്കറ്റുവെക്കാതെ നടത്തുന്ന കല- സാംസ്കാരിക പരിപാടികൾക്ക് സൗജന്യമായി സ്ഥലം അനുവദിക്കണമെന്ന്​ ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. എസ്. ശർമ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം പ്രസിഡന്‍റ്​ ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, എൻ.എസ്. സുനിൽ കുമാർ, ടി.വി. നിഥിൻ, ടി.എസ്. ദേവദാസ്, പി.കെ. സുരേന്ദ്രൻ, ജോർജ് വർക്കി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ (പ്രസി), ഡോ. സുനിൽ പി. ഇളയിടം, മേഘന മുരളി (വൈസ് പ്രസി), എൻ.എസ്. സുനിൽകുമാർ (സെക്ര), എം.എം. പൗലോസ്, ടി.എസ്. ദേവദാസ് (ജോ. സെക്ര), വി.എൻ. ജോഷി (ട്രഷ). മുടിദാന ക്യാമ്പ്‌ ആലങ്ങാട്: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ്​ ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഒരുവര്‍ഷം നീളുന്ന പരിപാടികളുടെ ഭാഗമായി അർബുദ ബാധിതർക്ക്​ വിഗ് നിര്‍മിക്കുന്നതിന്​ തലമുടി ദാനം ചെയ്യുന്ന ക്യാമ്പ്‌ സംഘടിപ്പിക്കും. ആലുവ സെന്റ് സേവ്യേഴ്സ് കോളജ് എൻ.എസ്.എസ് യുനിറ്റ്, കേരള ആക്ഷന്‍ ഫോഴ്സ്, സ്നേഹതീരം എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഈ മുടിദാന ക്യാമ്പില്‍ തലമുടി ദാനം ചെയ്യാന്‍ താൽപര്യമുള്ളവര്‍ ലൈബ്രറി ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 9446802272, 9747474715, 9961530377, 9895405221.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.