ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട പേഴ്സുകൾ
റേഷൻ പരിസരങ്ങളിൽ പിടിച്ചുപറിയും പോക്കറ്റടിയും വ്യാപകമാകുന്നു. നഗരത്തിൽ ഏറെ തിരക്കേറിയ ഈ പ്രദേശത്ത് കുറ്റവാളികൾ തമ്പടിക്കുന്നുണ്ട്. മയക്കുമരുന്ന് വിൽപനക്കാരുടെ പ്രധാന വിപണന കേന്ദ്രമായും പ്രദേശം മാറിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ അന്തർ സംസ്ഥാന തൊഴിലാളികൾ വന്നുപോകുന്ന റെയിൽവേ സ്റ്റേഷനാണ് ആലുവ. തിരക്കിനനുസരിച്ച് ഈ പ്രദേശത്ത് സുരക്ഷ യില്ല. എസ്.പി ഓഫിസിന് സമീപത്തായിട്ടും പൊലീസ് നിരീക്ഷണം കുറവാണെന്ന് ആക്ഷേപമുണ്ട്.
റെയിൽവേ സ്റ്റേഷൻ റോഡിൽ പലയിടങ്ങളിലും പോക്കറ്റടിച്ച പേഴ്സുകൾ ഉപേക്ഷിച്ച നിലയിൽ കാണപ്പെടുന്നുണ്ട്. വിലപിടിപ്പുള്ള വസ്തുക്കൾ എടുത്ത ശേഷമാണ് പേഴ്സുകൾ ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷൻ റോഡിലെ ഓട്ടോറിക്ഷ തൊഴിലാളികൾ എ.ടി.എം കാർഡ് അടങ്ങുന്ന അഞ്ച് പേഴ്സുകൾ കണ്ടെടുത്ത് പൊലീസിന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.