മട്ടാഞ്ചേരി: സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ വീട്ടമ്മയെ ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഇടക്കൊച്ചിയില്‍നിന്ന് എറണാകുളത്തേക്ക് പോയ ഗോഡ്‌സണ്‍ എന്ന ബസിലാണ് സ്ത്രീ കുഴഞ്ഞുവീണത്.ബസ് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിനടുത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ഇടക്കൊച്ചി സ്വദേശിനിയായ ജിനിയാണ് കുഴഞ്ഞുവീണത്. ഉടൻ ബസ് ഡ്രൈവർ മൂനീര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ ബസ് നിര്‍ത്തിയ ശേഷം യാത്രക്കാരെ അവിടെ ഇറക്കി. പതിവ് യാത്രക്കാരായതിനാല്‍ അവരും സഹകരിച്ചു.
ബസിലെ രണ്ട് യാത്രക്കാരെയും കൂട്ടി ജിനിയെ അതിവേഗം ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികത്സക്കുവേണ്ട ഏര്‍പ്പാടുകള്‍കൂടി ചെയ്തിട്ടാണ് ജീവനക്കാര്‍ മടങ്ങിയത്. പരിശോധനയിൽ ഇവര്‍ക്ക് സ്‌ട്രോക്കുണ്ടായതാണെന്ന് തിരിച്ചറിഞ്ഞു. ബസിലുണ്ടായിരുന്ന രണ്ട് യാത്രക്കാരികളും ചികിത്സാകാര്യങ്ങള്‍ക്കായി ആശുപത്രിയില്‍ നിന്നു. രോഗിക്ക് അടിയന്തിര ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.യാത്രക്കാര്‍ രോഗിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. അവര്‍ എത്തിയശേഷമാണ് സഹയാത്രികര്‍ മടങ്ങിയത്. ജിനി സുഖംപ്രാപിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.