പറവൂർ: ഒരുലക്ഷം തൊഴിൽ സംരംഭങ്ങൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. പള്ളിയാക്കൽ സർവിസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിലുള്ള ജെ.എൽ.ജി ഗ്രൂപ്പുകളുടെ സംയുക്ത വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം സംരംഭങ്ങൾ വഴിയുള്ള ഉൽപന്നങ്ങൾ മേഡ് ഇൻ കേരള ബ്രാൻഡ് എന്ന പേരിൽ വിപണിയിലിറക്കും. ഇവക്കായി സൂപ്പർ മാർക്കറ്റ് ശൃംഖല തുടങ്ങാനും സർക്കാർ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. വിൻസെന്‍റ് അധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിംന സന്തോഷ്, പഞ്ചായത്ത് അംഗം കെ.എൻ. വിനോദ്, കേരള കാർഷിക സർവകലാശാലയിലെ ഡോ. എ. പ്രേമ, നബാർഡ് ഡി.ഡി.എം അജീഷ് ബാലു, ബാങ്ക് പ്രസിഡൻറ് എം.എസ്. ജയചന്ദ്രൻ, സെക്രട്ടറി വി.വി. സനിൽ, മുൻ സെക്രട്ടറി എം.പി. വിജയൻ എന്നിവർ സംസാരിച്ചു. നബാർഡിന്‍റെ സഹായത്തോടെയാണ് ജെ.എൽ.ജികളുടെ പ്രവർത്തനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.