പൂട്ടിക്കിടന്ന വീട്ടില്‍നിന്ന് അഞ്ചുപവന്‍ കവര്‍ന്നു

പെരുമ്പാവൂര്‍: പൂപ്പാനിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അഞ്ചുപവന്‍ സ്വര്‍ണം കവര്‍ന്നു. പൂപ്പാനി തിവെള്ളച്ചാലില്‍ അക്ഷയയില്‍ വിജയന്റെ വീട്ടില്‍നിന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. ഞായറാഴ്ച വീട്ടുകാര്‍ വിനോദയാത്രക്ക്​ പോയിരുന്ന സമയത്താണ് സംഭവം. തിങ്കളാഴ്ച രാത്രി കുടുംബം തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വിജയന്റെ ഭാര്യ സുധയുടെ സ്വർണാഭരണങ്ങള്‍ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത്​ പ്രവേശിച്ചത്. പൂട്ടിയിട്ടിരുന്ന കിടപ്പു മുറിയുടെ വാതിലും സ്വര്‍ണം സൂക്ഷിച്ചിരുന്ന അലമാരയും തകര്‍ത്തനിലയിലാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പെരുമ്പാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ സി.സി ടി.വി കാമറകള്‍ പരിശോധിച്ചുവരുകയാണെന്ന്​ പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.