കോട്ടയം: എം.സി റോഡില്‍ നാഗമ്പടം എസ്.എച്ച് മൗണ്ട് മഠത്തിന് മുന്നിൽ ഗുഡ്സ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ അയ്‌മനം മണവത്ത് പുത്തന്‍പുരയില്‍ ബാലകൃഷ്ണന്‍റെ മകന്‍ ബാലു (27) മരിച്ചു. വെള്ളിയാഴ്ച രാത്രി 8.45നാണ് അപകടം. കൈതച്ചക്ക വാങ്ങാൻ മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ചങ്ങനാശ്ശേരി സ്വദേശി സബീറിന്‍റെ ഗുഡ്സ് ഓട്ടോയില്‍ എതിര്‍ദിശയില്‍നിന്ന് എത്തിയ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഓട്ടോയും ബൈക്കും മറിഞ്ഞു. റോഡില്‍ തലയിടിച്ച് വീണ ബാലുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചു. പരിക്കേറ്റ ഓട്ടോഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് എം.സി റോഡില്‍ ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടായി. ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു. മാതാവ്: രമണി. ഭാര്യ: ശ്രീലക്ഷ്‌മി. മകൻ: ആദിദേവ്. ------- KTD Balu 27 ktm മരിച്ച ബാലു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.