പെരുമ്പാവൂര്‍: 'മതം വെറുപ്പല്ല കാരുണ്യമാണ്' എന്ന ബാനറില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംഘടിപ്പിക്കുന്ന ജില്ല സമ്മേളനം മേയ് ആറുമുതല്‍ 15 വരെ പെരുമ്പാവൂര്‍ പാലക്കാട്ടുതാഴം സലഫി നഗറില്‍ നടക്കും. ആറുമുതല്‍ 14 വരെ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന 'ദ മെസേജ് എക്‌സിബിഷന്‍ ഓണ്‍ ഇസ്ലാം' സംഘടിപ്പിക്കും. 15ന് നടക്കുന്ന സമ്മേളനത്തിന്‍റെ പന്തല്‍ നിര്‍മാണോദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ റഷീദ് ഉസ്മാന്‍ സേട്ട് അധ്യക്ഷത വഹിച്ചു. കെ.എന്‍.എം സംസ്ഥാന ഉപാധ്യക്ഷന്‍ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി, കുന്നത്തുനാട് താലൂക്ക് ജമാഅത്ത് പ്രസിഡന്‍റ് വി.എം. അലിയാര്‍ ഹാജി, ജമാഅത്തെ ഇസ്ലാമി പെരുമ്പാവൂര്‍ ഏരിയ പി.ആര്‍. സെക്രട്ടറി ടി.എം. മുഹമ്മദ്കുഞ്ഞ്, വാഴക്കുളം മഹല്ല് അസോസിയേഷന്‍ സെക്രട്ടറി കമാല്‍ റഷാദി, മസ്ജിദ് തഖ്‌വ ട്രസ്റ്റി ഇല്‍യാസ് നെടുന്തോട്, പി.എം. അബു, നഗരസഭ കൗണ്‍സിലര്‍മാരായ പി.എസ്. അഭിലാഷ്, ബീവി അബൂബക്കര്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷാജിത നൗഷാദ്, പി.എ. മുഖ്താര്‍, എന്‍.എ. ഹസന്‍, എന്‍.എ. സലീം ഫാറൂഖി, എ. നിസാര്‍, കെ.എ. നൗഷാദ്, സിദ്ദീഖ് അറക്കപ്പടി, സുബൈര്‍ പീടിയേക്കല്‍, അബ്ദുല്‍ ഗനി സ്വലാഹി, സഗീര്‍ കാക്കനാട്, അന്‍വര്‍ നൊച്ചിമ, പി.എം. അബു എന്നിവര്‍ സംസാരിച്ചു. em pbvr 2 T.M. Sakkeer Husain പെരുമ്പാവൂരില്‍ നടക്കുന്ന മുജാഹിദ് ജില്ല സമ്മേളനത്തിന്‍റെ പന്തല്‍ നിര്‍മാണം നഗരസഭ അധ്യക്ഷന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.