മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി

പള്ളുരുത്തി: മത്സ്യബന്ധനം കഴിഞ്ഞ് തിരികെ കരയിലേക്ക് വരവെ വള്ളത്തിൽനിന്ന് കായലിലേക്ക് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. ഇടക്കൊച്ചി കേളമംഗലത്ത് വീട്ടിൽ കാർത്തികേയനെയാണ്​ (50) വെള്ളിയാഴ്ച പുലർച്ച രണ്ടോടെ ഇടക്കൊച്ചി കായലിൽ കാണാതായത്. ഊന്നിവല കായലിൽ നാട്ടിയശേഷം തിരികെ വരുമ്പോൾ വള്ളത്തിൽനിന്ന് കായലിലേക്ക് വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സഹായി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അഗ്​നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് കായലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.