കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതിയായ തൃക്കാക്കരയിലെ ലീഗ് നേതാവിന്‍റെ മകൻ എ.ഇ. ഷാബിൻ ഇബ്രാഹീം ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്ന വാദം പച്ചക്കള്ളമെന്ന് ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. ഷാബിൻ യൂത്ത് ലീഗിന്‍റെ പ്രവർത്തകനാണെന്ന വസ്തുത മറച്ചുവെച്ചാണ് യു.ഡി.എഫ് നേതാക്കൾ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. ഹൈബി ഈഡൻ എം.പി പറഞ്ഞ നുണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും ഏറ്റുപറയുകയാണ്. 52 ലക്ഷത്തിലധികം അംഗങ്ങളുള്ള ഡി.വൈ.എഫ്.ഐയുടെ അംഗത്വത്തിൽപോലുമില്ലാത്ത, ഇതുവരെ ഒരു സമര-പ്രക്ഷോഭ കാമ്പയിനിലും പങ്കെടുത്തിട്ടില്ലാത്തയാളാണ് ഷാബിൻ. ഡി.വൈ.എഫ്.ഐക്കാരനാണെന്ന് പ്രചാരണം നടത്തുന്നത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കന്മാർക്കും യു.ഡി.എഫ് നേതാക്കന്മാർക്കുമുള്ള ബന്ധം പുറത്തുവരാൻ പോകുന്നുവെന്നതിന്‍റെ വെമ്പൽ മാത്രമാണെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.