(പടം) തൃപ്പൂണിത്തുറ: സുഭിക്ഷ ഹോട്ടലുകള്‍ വഴി പണമില്ലാത്തവര്‍ക്കും സൗജന്യമായി ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി തൃപ്പൂണിത്തുറയില്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ബാബു എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ ഉപാധ്യക്ഷന്‍ കെ.കെ. പ്രദീപ് കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ ജയ പരമേശ്വരന്‍, സി.എ. ബെന്നി, സഹകരണ സംഘം ജോ.രജിസ്ട്രാര്‍ കെ. സജീവ് കര്‍ത്ത, ജില്ല സപ്ലൈ ഓഫിസര്‍ ഇന്‍ ചാര്‍ജ് പി.ആര്‍. ശാന്തി, എറണാകുളം ഗവ. സര്‍വിസ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ് രജിത് പി.ഷാന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി. വാസുദേവന്‍, പി.വി. ചന്ദ്രബോസ്, ശ്രീക്കുട്ടന്‍ തുണ്ടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴില്‍ ആരംഭിച്ച ജില്ലയിലെ രണ്ടാമത്തെ സുഭിക്ഷ ഹോട്ടലാണ് തൃപ്പൂണിത്തുറ മിനി സിവില്‍ സ്റ്റേഷനിലേത്. എറണാകുളം ഗവ. സര്‍വിസ് കോ-ഓപറേറ്റിവ് ബാങ്ക് നം. 50നാണ് ഹോട്ടലിന്റെ നടത്തിപ്പ് അവകാശം. ഉപഭോക്താവിന് 20 രൂപക്കാണ് ഊണ് ലഭിക്കുക. EC-TPRA-1 Minister തൃപ്പൂണിത്തുറ മിനി സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടല്‍ മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.