മരുന്ന് ശേഖരണപ്പെട്ടി ഉദ്ഘാടനം

ആലുവ: റെസിഡന്‍റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയുടെ മെഡിസിൻ ബാങ്ക് പദ്ധതിയുടെ ഭാഗമായ 63ാം മരുന്ന് ശേഖരണപ്പെട്ടി നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. എം.എൻ. സത്യദേവൻ അധ്യക്ഷത വഹിച്ചു. കോറ പ്രസിഡന്‍റ് പി.എ. ഹംസക്കോയ പദ്ധതി വിശദീകരിച്ചു. സെക്രട്ടറി കെ. ജയപ്രകാശ്, ആസിഫ് അലികോമു എന്നിവർ സംസാരിച്ചു. പറവൂർ കവലയിൽ ഹൈവേ മെഡിക്കൽസിന്​ സമീപത്താണ് പെട്ടി സ്ഥാപിച്ചത്. ക്യാപ്‌ഷൻ ea yas3 med box കോറയുടെ മെഡിസിൻ ബാങ്ക് പദ്ധതിയുടെ ഭാഗമായ മരുന്ന് ശേഖരണപ്പെട്ടി നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.