സ്മാർട്ടായി കീഴ്മാട് അംഗൻവാടി

കീഴ്മാട്: ഗ്രാമപഞ്ചായത്ത്‌ വാർഡ് പത്തിലെ കീഴ്മാട് 34ാം നമ്പർ അംഗൻവാടി സ്മാർട്ടായി. വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്തിന്‍റെ 2021-22 പദ്ധതിയിൽ ഉൾപെടുത്തിയാണ് അംഗൻവാടി സ്മാർട്ട്‌ ആക്കിയത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ.എം. അൻവർഅലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് സതിലാലു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷീജ പുളിക്കൽ, ഗ്രാമപഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. നാസി, സ്നേഹ മോഹനൻ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ വി. കൃഷ്ണകുമാർ, സാജു മത്തായി, അബ്‌ദുൽ നജീബ്, ഹിത ജയകുമാർ, ആബിദ അബ്ദുൽകാദർ, റസീല ഷിഹാബ്, ടി.പി.അബ്‌ദുൽ അസീസ്, റസീന നജീബ്, കെ.എ.ജോയ്, സാഹിദ അബ്‌ദുൽ സലാം, ഐ.സി.ഡി.എസ് സൂപ്പർവൈസർ അനിത അഫ്സൽ, അംഗൻവാടി ടീച്ചർ ശോഭ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas1 anganvadi നവീകരിച്ച കീഴ്മാട് 34ാം നമ്പർ അംഗൻവാടി വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ.എം. അൻവർഅലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.