തിരുവല്ല: ഒരു മണിക്കൂറിന്‍റെ വ്യത്യാസത്തില്‍ ഉറ്റ സുഹൃത്തുക്കളായ അയൽവാസികൾ നിര്യാതരായി. കാവുംഭാഗം ചേമ്പോലപ്പറമ്പില്‍ രവീന്ദ്രന്‍ നായര്‍ (68), പെരിങ്ങോള്‍ ഉച്ചിപ്പുഴ വീട്ടില്‍ മോഹനചന്ദ്രന്‍ നായര്‍ (61) എന്നിവരാണ് മരിച്ചത്. അസുഖബാധിതനായിരുന്ന രവീന്ദ്രന്‍ നായര്‍ വ്യാഴാഴ്ച രാത്രി 11 ഓടെ ആശുപത്രിയിലാണ് മരണപ്പെട്ടത്. വിവരമറിഞ്ഞ് ചേമ്പോലപ്പറമ്പില്‍ വീട്ടില്‍ ഭാര്യയുമൊത്ത് എത്തിയ മോഹനചന്ദ്രന്‍ ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച് തിരികെ വീട്ടിലേക്ക് പോയി. ഇതിനിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രവീന്ദ്രന്‍ നായരുടെ ഭാര്യ: ആനന്ദവല്ലി. മക്കള്‍: ആശ, അനൂപ് നായര്‍. മരുമക്കള്‍: ഗിരീഷ് എസ്. നായര്‍, നീതു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. ചെന്നിത്തല ചേന്നാത്ത് കുടുംബാംഗം ഗീതാകുമാരിയാണ് മോഹനചന്ദ്രന്‍ നായരുടെ ഭാര്യ. മക്കള്‍: മനോഷ്, മായ, മഹേഷ്. മരുമകന്‍: മനോജ് കുമാര്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.