കൊച്ചി: ഡ്രൈക്ലീനിങ്ങിനായി നൽകിയ സിൽക്ക് സാരി ഉപയോഗ ശൂന്യമാക്കിയതിന് സാരിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ ഉപഭോക്തൃ കോടതി വിധിച്ചു. എറണാകുളം മഞ്ഞുമ്മൽ സ്വദേശിനി നിതീന ബാബു നൽകിയ പരാതിയിലാണ് സിൽക്ക് സാരിയുടെ വിലയായ 7,500 രൂപയും 2000 രൂപ നഷ്ടപരിഹാരവും 1000 രൂപ കോടതി ചെലവും എതിർകക്ഷിയായ ഡ്രൈക്ലീനർ ലോൺട്രി ആൻഡ് അയണിങ് എന്ന സ്ഥാപനം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. പരാതിക്കാരിയുടെ വിവാഹ വാർഷികത്തിന് മാതാപിതാക്കൾ സമ്മാനമായി നൽകിയ സിൽക്ക് സാരി എതിർകക്ഷിയുടെ അശ്രദ്ധ മൂലം ഉപയോഗിക്കാൻ കഴിയാത്തതായെന്നാണ് പരാതി. സാരിയുടെ വിലയും നഷ്ടപരിഹാരവും കോടതിച്ചെലവും ഒമ്പതുശതമാനം പലിശ സഹിതം എതിർകക്ഷി 30 ദിവസത്തിനകം പരാതിക്കാരിക്ക് നൽകണമെന്ന് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ , ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷന്റെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.