തപസ്യ വാർഷികം ആലുവയിൽ

കൊച്ചി: തപസ്യ കലാ സാഹിത്യവേദി 46ാം സംസ്ഥാന വാർഷികം ​മേയ് ഒന്ന്, രണ്ട് തീയതികളിൽ നടത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ പ്രഫ. പി.ജി. ഹരിദാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആലുവ തോട്ടുമുഖം വൈ.എം. സി.എ ഹാളിൽ രാവിലെ 10ന് നർത്തകി ഡോ. പത്മ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. രണ്ടിന്​ രാവിലെ പ്രതിനിധി സഭയും ഉച്ചക്ക് 12ന് സമാപന സമ്മേളനവും നടക്കും. ആഘോഷസമിതി കൺവീനർ വി.എൻ. സന്തോഷ് കുമാർ, ദേശീയ നിർവാഹക സമിതി അംഗം ലക്ഷ്മി നാരായണൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.