വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നത്​ ഭാരതത്തി‍െൻറ സവിശേഷത -മന്ത്രി പി. രാജീവ്

വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നത്​ ഭാരതത്തി‍ൻെറ സവിശേഷത -മന്ത്രി പി. രാജീവ് പറവൂർ: എല്ലാത്തരം വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഭാരതത്തി‍ൻെറ സവിശേഷതയെന്ന് മന്ത്രി പി. രാജീവ്. നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിന് സമീപം മാധവ്ജി മെമ്മോറിയൽ താന്ത്രിക പഠനകേന്ദ്രത്തി‍ൻെറ ഓഫിസ് മന്ദിര ദീപപ്രോജ്വാലന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ദീപം തെളിച്ചു. കെ.വി. അനിൽകുമാർ കോടത്ത് മന്ദിരസമർപ്പണം നടത്തി. ടി.പി. സൗമിത്രൻ തന്ത്രി, കെ.കെ. ശശിധരൻ തന്ത്രി, ഡോ. മണികണ്ഠൻ പള്ളിക്കൽ, സി.എൻ. രാധാകൃഷ്ണൻ, ഗോപാലകൃഷ്ണകുഞ്ഞ്, കെ.പി. അരവിന്ദൻ, എം.എസ്. ശ്രീകുമാർ, സുരേഷ് കുമാർ, ഗിരിജ അജിത്ത്കുമാർ, എം.ബി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ചിത്രം EA PVR ellatharam vyvidhyangaleyum 2 നീണ്ടൂർ മാധവ്ജി മെമ്മോറിയൽ താന്ത്രിക പഠനകേന്ദ്രത്തി‍ൻെറ ഓഫിസ് മന്ദിര ഉദ്ഘാടന ദീപപ്രോജ്വാലന സമ്മേളനം മന്ത്രി പി. രാജീവ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.