കോതമംഗലം- തട്ടേക്കാട് റോഡ് ശോച്യാവസ്ഥയിൽ പ്രതിഷേധം

കോതമംഗലം: പഴയ ആലുവ- മൂന്നാര്‍ ബ്രിട്ടീഷ് റോഡിന്‍റെ ഭാഗമായ കോതമംഗലം - തട്ടേക്കാട് റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റി. ഊഞ്ഞാപ്പാറ പമ്പ് കവലയിലായിരുന്നു പ്രതിഷേധം. കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത റോഡിലൂടെ കടന്നുപോയ വിവിധ വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് നീര്‍ക്കെട്ടിനുള്ള ഗുളിക പ്രതീകാത്മകമായി നല്‍കിയാണ്​ വേറിട്ട സമരമുഖം തുറന്നത്. രണ്ട് റിച്ചായാണ് ഈ റോഡ് റീ ടാര്‍ ചെയ്യാന്‍ പൊതുമരാമത്ത് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്. മുമ്പ് കോതമംഗലം മുതല്‍ ചേലാട് ഇരപ്പുങ്കല്‍ കവലവരെ റീ ടാര്‍ ചെയ്യാന്‍ കോണ്‍ട്രാക്ടറുമായി എഗ്രിമെന്‍റ് വെച്ച് എം.എൽ.എയുടെ നേതൃത്വത്തില്‍ നിർമാണോദ്ഘാടനം നടത്തിയതാണ്. എന്നാല്‍, ഈ റോഡ് റീ ടാര്‍ ചെയ്യുന്നതിന് യാതൊരു നടപടിയും ജനപ്രതിനിധിയും വകുപ്പും സ്വീകരിച്ചില്ല. പ്രതിഷേധം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബിനോയ് മഞ്ഞമ്മേക്കുടി അധ്യക്ഷത വഹിച്ചു. എം.സി. അയ്യപ്പന്‍, അജി എല്‍ദോസ്, മഞ്ജു സാബു, ദേവസിക്കുട്ടി ചെറായി, കരുണാകരന്‍ പുനത്തില്‍, കെ.കെ. നാരായണന്‍, പി.ആര്‍. ഷാജി, വിക്രമന്‍ പാച്ചിറ, ബേസില്‍ ഒണംതുരുത്തി, വര്‍ഗീസ് കുട്ടി പുത്തയത്ത്, കുര്യന്‍ നാടുകാണി, ഓനച്ചന്‍ ആശാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.