കളമശ്ശേരി: പൂട്ടൽ ഭീഷണിയിൽ നിൽക്കുന്ന ഫാക്ട് ടൗൺഷിപ് ഹൈസ്കൂളിലെ അധ്യാപകരെയും വിദ്യാർഥികളെയും സംരക്ഷിക്കാൻ ഏലൂർ നഗരസഭ. ഒന്ന് മുതൽ 10വരെ ക്ലാസുകളിലെ വിദ്യാർഥികളെ നഗരസഭ പരിധിയിലെ സർക്കാർ സ്കൂളുകളിൽ ചേർത്ത് പഠനം മുന്നോട്ട് കൊണ്ടുപോകാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. അതനുസരിച്ച് എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികളെ പാതാളം ഗവ.ഹൈസ്കൂളിലും അഞ്ച് മുതൽ ഏഴുവരെ കുട്ടികളെ കുറ്റിക്കാട്ടുകര ഗവ.സ്കൂളിലും ഒന്നു മുതൽ നാല് വരെ ഏലൂർ ഗവ.എൽ.പി സ്കൂളിലും ചേർക്കും. നഗരസഭ കൗൺസിൽ ഹാളിൽ ചെയർമാൻ എ.ഡി. സുജിലിന്‍റെ അധ്യക്ഷതയിൽ ഫാക്ട് സ്കൂൾ അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സ്കൂൾ മാനേജ്മെന്‍റിന്‍റെയും യോഗത്തിലാണ് തീരുമാനം. അധ്യാപകരുടെ സംരക്ഷണത്തിലും കാര്യമായ ഇടപെടൽ നടത്താനാണ് ധാരണയായത്. ഫാക്ട് ടൗൺഷിപ് ഹൈസ്കൂൾ അടുത്ത അധ്യയനത്തിനുമുമ്പ് ഒഴിയണമെന്നാവശ്യപ്പെട് ഫാക്ട് മാനേജ്മെന്‍റ് സ്കൂൾ മാനേജ്മെന്‍റിന് കത്ത് നൽകിയിരിക്കുകയാണ്. കുട്ടികളെ പഠിപ്പിക്കാൻ തയാറായി പാതാളം ഗവ. സ്കൂൾ മുന്നോട്ട് വന്നുകഴിഞ്ഞു. ഒന്നുമുതൽ 10 വരെ ക്ലാസുകളിലായി 210 വിദ്യാർഥികളും അധ്യാപകരടക്കം 23 ജീവനക്കാരുമാണ് സ്കൂളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.