കൊച്ചി: നഗരത്തിൽ . കടവന്ത്ര ജവഹർ നഗർ പള്ളിവാതുക്കൽ ഹൗസ് നമ്പർ 33ൽ കുര്യന്റെ വീട്ടിൽനിന്ന് എട്ട് ലക്ഷം രൂപയുടെ ഡയമണ്ട്, സ്വർണാഭരണങ്ങൾ എന്നിവയാണ് മോഷണം പോയത്. വീട്ടുകാർ വെള്ളിയാഴ്ച രാവിലെ പത്തരയോടെ വീടും ഗേറ്റും പൂട്ടി ആശുപത്രിയിൽ പോയിരുന്നു. വൈകീട്ട് മൂന്നിന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞതെന്ന് കടവന്ത്ര പൊലീസ് പറഞ്ഞു. മുൻവാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് വീട്ടിൽ കയറിയത്. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് ആഭരണങ്ങൾ കവരുകയായിരുന്നു. രണ്ട് പവന്റെ വള, ഒന്നര പവന്റെ രണ്ടു മാല, ഒരു കരിമണി മാല, മൂന്ന് ജോടി ഡയമണ്ട് കമ്മലുകൾ എന്നിവ മോഷണം പോയി. കടവന്ത്ര പൊലീസ് സംഘം വീടും പരിസരവും പരിശോധിച്ചു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സി.സി ടി.വി കാമറകൾ പരിശോധിച്ചെങ്കിലും തെളിവ് ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.