ജില്ല ആശുപത്രി സൂപ്രണ്ടിന് അംഗീകാരം

ആലുവ: ജില്ല പഞ്ചായത്തിന്‍റെ 2021ലെ ഭരണ നിർവഹണ മികവിനുള്ള അംഗീകാരം ആലുവ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരിക്ക്. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2.98 കോടിയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി ആശുപത്രിയിൽ പൂർത്തീകരിച്ചതിനാണ് അംഗീകാരം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ് ഉപഹാരം നൽകി. വൈസ് പ്രസിഡന്‍റ്​ ഷൈനി ജോർജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ആശ സനൽ, എം.ജെ. ജോമി, ഡോണാ മാസ്റ്റർ, ജില്ല പഞ്ചായത്ത് സെക്രട്ടറി ഡിംപിൾ മാഗി എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas1 dist hosp ഭരണനിർവഹണ മികവിന് ജില്ല പഞ്ചായത്തിന്‍റെ അവാർഡ് പ്രസിഡന്‍റ്​ ഉല്ലാസ് തോമസിൽനിന്ന്​ ആലുവ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.