പെരുമ്പാവൂര്‍: പുണെയില്‍ നടന്ന അന്താരാഷ്ട്ര ശരീര സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത് ഒരേസമയം സ്വര്‍ണമെഡലോടെ മിസ്റ്റര്‍ ഇന്ത്യയായും വെങ്കലം നേടി മിസ്റ്റര്‍ യൂനിവേഴ്‌സായും തെരഞ്ഞെടുക്കപ്പെട്ട കൊടുവേലിപ്പടി സ്വദേശി പുത്തന്‍കുടി ആല്‍ബര്‍ട്ട് വില്‍സനെ കോടനാട് പൊലീസ് ആദരിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി മര്‍ക്കോസ് ആല്‍ബര്‍ട്ടിന് മെമന്‍റോ നല്‍കി. ആല്‍ബര്‍ട്ടിനെ പരിശീലിപ്പിച്ചെടുത്ത് ഇന്ത്യന്‍ ബോഡി ബില്‍ഡിങ് ആൻഡ് ഫിറ്റ്‌നസ് ഫെഡറേഷന്‍ കോച്ചായി അംഗീകരിച്ച കൂവപ്പടി സ്വദേശി സായി കൃഷ്ണയെയും ആദരിച്ചു. സബ് ഇന്‍സ്‌പെക്ടര്‍മാരായ പുഷ്പരാജ്, രാജേന്ദ്രന്‍, എല്‍ദോസ് എന്നിവര്‍ സംസാരിച്ചു. em pbvr 2 Saji Markkose അന്തരാഷ്ട്ര ശരീര സൗന്ദര്യ മത്സരത്തില്‍ മിസ്റ്റര്‍ യൂനിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ട ആല്‍ബര്‍ട്ട് വില്‍സന് കോടനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി മര്‍ക്കോസ് മെമന്‍റോ നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.