കൊച്ചി: കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. പേട്ട എസ്.എന്‍ ജങ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോ റെയില്‍ പാതയുടെയും സ്റ്റേഷന്‍റെയും നിര്‍മാണത്തിന് ആവശ്യമായ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി ജില്ല കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഏറ്റെടുത്ത ഭൂമി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് കൈമാറി. ആകെ 2.3238 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഭൂമി വിട്ടു നല്‍കിയ 80 പേര്‍ക്കും നഷ്ടപരിഹാര തുകകളും കൈമാറി. ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത സ്ഥലത്തില്‍ 50 ശതമാനം സ്ഥലത്തും മെട്രോ റെയിലിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. സ്റ്റേഷന്‍ നിര്‍മാണത്തിന് ആവശ്യമായ പൈലിങ്ങിന്‍റെ 68 ശതമാനവും ട്രാക്ക് നിര്‍മാണത്തിന് ആവശ്യമായ പൈലിങ്ങിന്‍റെ 30 ശതമാനവും പൂര്‍ത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.