കോതമംഗലം: വിശ്വാസി സമൂഹത്തിന് വേദഗ്രന്ഥത്തിലേക്ക് അടുക്കാൻ ദൈവം നൽകിയ പരിശീലനമാണ് വ്രതമെന്ന് എറണാകുളം ഗ്രാൻഡ് മസ്ജിദ് ഇമാം എം.പി. ഫൈസൽ അസ്ഹരി. കോതമംഗലം മിന മസ്ജിദിൽ ജമാഅത്തെ ഇസ്ലാമി കോതമംഗലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു. പ്രോഗ്രാം കൺവീനർ കെ.എ. മൻസൂർ അധ്യക്ഷത വഹിച്ചു. കോതമംഗലം മാർത്തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തു വയലിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. നൗഷാദ്, നഗരസഭ കൗൺസിലർ എ.ജി. ജോർജ്, അഡ്വ.മാത്യു ജോസഫ്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. ശിവൻ, കെ.പി. വിജയൻ (എസ്.എൻ.ഡി.പി യോഗം), എൻ.എസ്.എസ് താലൂക്ക് പ്രസിഡന്‍റ് നരേന്ദ്രനാഥൻ നായർ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി പി.കെ. രാജേഷ്, പ്രസ് ക്ലബ് സെക്രട്ടറി ലത്തീഫ് കുഞ്ചാട്ട്, നോബിൾ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയിംസ് കോറമ്പേൽ, ഇ.എച്ച്. അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു. EM KMGM 7 ifthar കോതമംഗലം മിന മസ്ജിദിൽ നടന്ന ഇഫ്താർ സംഗമത്തിൽ എറണാകുളം ഗ്രാൻഡ് മസ്ജിദ് ഇമാം എം.പി. ഫൈസൽ അസ്ഹരി ഇഫ്താർ സന്ദേശം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.