കളമശ്ശേരി: ചട്ടവിരുദ്ധമായാണ് കുസാറ്റ് സ്റ്റുഡന്റ്സ് യൂനിയൻ തെരഞ്ഞെടുപ്പ് നടത്തുന്നതെന്നാരോപിച്ച് കെ.എസ്.യു ബഹിഷ്കരിച്ചു. സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ അവസാന പ്രവൃത്തി ദിനത്തിലാണ് ഇലക്ഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. കാമ്പസിൽ പല ഡിപ്പാർട്മെന്റുകളിലും അന്നേ ദിവസം സെമസ്റ്റർ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കോഴ്സ് കഴിഞ്ഞുപോയ വിദ്യാർഥികളുടെ പേരുകൾ നീക്കം ചെയ്തിട്ടുമില്ല. ഇലക്ടർ റോളിൽ ഒന്നാം വർഷ വിദ്യാർഥികളുടെ പേര് ഉൾപ്പെടുത്തിയിട്ടും ഇല്ലാതെയാണ് ഇലക്ഷന് പ്രഖ്യാപിച്ചിരിക്കുന്നത്. അവസാന വർഷ വിദ്യാർഥികൾ പലരും കാമ്പസുകളിലില്ല. യൂനിവേഴ്സിറ്റി ബൈലോയും ഇലക്ഷൻ നോട്ടിഫിക്കേഷനും തമ്മിൽ വൈരുധ്യങ്ങൾ ഉണ്ടെന്ന് കാണിച്ച് കെ.എസ്.യു മുമ്പ് നൽകിയ ഹരജിയിൽ തെരഞ്ഞെടുപ്പ് കോടതി രണ്ട് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. പിന്നെയും വൈരുധ്യങ്ങൾ നീക്കം ചെയ്യാതെ അക്കാദമിക് ഇയറിന്റെ അവസാനദിവസം ഇടതുപക്ഷ വിദ്യാർഥി സംഘടനക്ക് വേണ്ടിയാണ് ഇലക്ഷൻ നടത്തുന്നതെന്നാണ് കെ.എസ്.യു കുസാറ്റ് യൂനിറ്റ് പ്രസിഡൻറ് കുര്യൻ ബൈജുവും, ജനറൽ സെക്രട്ടറി നൈജുറോയിയും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.